ട്രെയിൻ തട്ടി ഗുരുതരമായി പരിക്കു പറ്റി ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരി മരിച്ചു.

Apr 23, 2026 - 17:57
Apr 23, 2026 - 18:24
 0
ട്രെയിൻ തട്ടി ഗുരുതരമായി പരിക്കു പറ്റി ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരി മരിച്ചു.

കാസർകോട്: ട്രെയിൻ തട്ടി ഗുരുതരമായി പരിക്ക് പറ്റി ചികിത്സയിലായിരുന്ന മറിയം നവാൽ(5)മരിച്ചു. മുട്ടത്തൊടി ആലംപാടി തൈവളപ്പിൽ ത്വാഹിർ നജാദ്-ആസിയ ദമ്പതികളുടെ മകളാണ്. ഏക സഹോദരി ഫാത്തിമത്ത് ഇഷാൻ.

കഴിഞ്ഞ 18-ാംതിയതി വൈകുന്നേരം മൊഗ്രാലിലായിരുന്നു സംഭവം. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസിൻ്റെ ലോക്കോ പൈലറ്റാണ് കാസർകോട് മെട്രോ സ്റ്റേഷനിൽ വിവരം അറിയിച്ചത്.

തുടർന്ന് കുമ്പള പൊലീസ് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ, പാളത്തിനരികിൽ വീണ നിലയിൽ പരിക്കേറ്റവരെ കണ്ടെത്തുകയായിരുന്നു. മൊഗ്രാലിലെ ഒരു മരണവീട്ടിൽ പോയി മടങ്ങുന്നതിനിടയിലാണ് കുട്ടിയും, വല്ലുമ്മ അടുക്കത്ത് ബയലിലെ നബീസയും (52) അപകടത്തിൽപ്പെട്ടത്. കുമ്പള പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow