കാറിൽ ലഹരിമരുന്നുമായി യാത്ര; യുവാവും യുവതിയും പിടിയിൽ

Sep 11, 2026 - 07:51
 0
കാറിൽ ലഹരിമരുന്നുമായി യാത്ര; യുവാവും യുവതിയും പിടിയിൽ

കാസർകോട്:

കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിൽ നിന്നും യുവതിയിൽ നിന്നും എംഡിഎംഎ പിടികൂടി. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പള ചട്ടഞ്ചാലിലെ മുഹമ്മദ് ഫൈസൽ എന്ന ഫൈസൽ (34), വിജയ ക്വാർട്ടേഴ്സിലെ യാസീറിന്റെ ഭാര്യ തസ്ലിം ഫർസാന (24) എന്നിവരാണ് അറസ്റ്റിലായത്.

ഇരുവരിൽ നിന്നുമായി ഒരു ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ഇന്നലെ വൈകിട്ട് ദേശീയപാതയിൽ ചെർക്കളയിൽ വച്ച് ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും വിദ്യാനഗർ പോലീസും ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

കാസർകോട് ഭാഗത്തുനിന്ന് ചട്ടഞ്ചാൽ ഭാഗത്തേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്നു യുവാവും യുവതിയും. ഇവർ സഞ്ചരിച്ച കാറും മയക്കുമരുന്നും മൂന്ന് മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow