ഹൊസ്ദുർഗ് ഉപജില്ലാ സ്‌കൂൾ കലോത്സവം: തീയതികളിൽ മാറ്റം

Sep 10, 2026 - 20:57
 0
ഹൊസ്ദുർഗ് ഉപജില്ലാ സ്‌കൂൾ കലോത്സവം: തീയതികളിൽ മാറ്റം

അമ്പലത്തറ: സംസ്ഥാന സ്‌കൂൾ കായികമേള നടക്കുന്ന സാഹചര്യത്തിൽ ഹൊസ്ദുർഗ് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ തീയതികളിൽ മാറ്റം വരുത്തി. അമ്പലത്തറ ജി.വി.എച്ച്.എസ് സ്‌കൂളിൽ ഒക്ടോബർ 27 മുതൽ 31 വരെ നടത്താൻ നേരത്തെ തീരുമാനിച്ചിരുന്ന കലോത്സവം ഒക്ടോബർ 30, 31, നവംബർ 2, 3, 4 തീയതികളിലായി പുനഃക്രമീകരിച്ചു.

സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 25 മുതൽ 31 വരെ നടക്കുന്നതിനാലാണ് തീയതികളിൽ മാറ്റം വരുത്തിയത്. പുനഃക്രമീകരിച്ച തീയതികളിൽ കലോത്സവം നടത്തുമെന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow