നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞു; നീലേശ്വരം സ്വദേശി മരിച്ചു

Sep 10, 2026 - 17:30
 0
നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞു; നീലേശ്വരം സ്വദേശി മരിച്ചു

നീലേശ്വരം: കരിവെള്ളൂർ ദേശീയപാതയിൽ നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. നീലേശ്വരം കിഴക്കൻകൊവ്വലിലെ അരമന ഹൗസിൽ എ.പി. അനിൽകുമാർ (48) ആണ് മരിച്ചത്. പത്രപ്രവർത്തകനായിരുന്ന പരേതനായ കെ.ടി.എൻ. രമേശന്റെ മകനാണ്.

ഇന്ന് വൈകുന്നേരം കരിവെള്ളൂർ കേരള ബാങ്കിന് മുന്നിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായിരുന്ന മറ്റ് മൂന്ന് യാത്രക്കാർക്കും പരിക്കേറ്റു.

മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മ: ലക്ഷ്മി. ഭാര്യ: ദിനൂപ. മകൻ: ആദി. സഹോദരി: പ്രസീന നിലമ്പൂർ.

What's Your Reaction?

like

dislike

love

funny

angry

sad

wow