വായന വെളിച്ചം വായന കളരി സംഘടിപ്പിച്ചു

Apr 24, 2026 - 21:18
Apr 24, 2026 - 21:29
 0
വായന വെളിച്ചം വായന കളരി സംഘടിപ്പിച്ചു

മടിക്കൈ: മുണ്ടോട്ട് ദേശാഭിമാനി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ “വായന വെളിച്ചം വായനകളരി”യുടെ നാലാമത് സംഗമം നമ്പീശൻസ് ഫാം ഹൗസിൽ നടന്നു. തകഴിയുടെ പ്രശസ്ത കൃതി ‘തോട്ടിയുടെ മകൻ’ വായന വെളിച്ചം കൺവീനർ വിമല ടി പരിചയപ്പെടുത്തി.

പരിപാടിയിൽ കുട്ടികൾ തങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവെച്ച് കുറിപ്പുകൾ അവതരിപ്പിച്ചു. തുടർന്ന് ഫാം സന്ദർശനം സംഘടിപ്പിച്ച് വിവിധ കൃഷിരീതികൾ, മരങ്ങൾ, ഫലവൃക്ഷങ്ങൾ എന്നിവയെക്കുറിച്ച് പരിചയപ്പെട്ടു. കെ. എം. വിഷ്ണു നമ്പീശനും എൻ. എം. രതീഷ് കുമാറും കൃഷിയെക്കുറിച്ച് വിശദീകരണം നൽകി.

ലൈബ്രേറിയൻ സുശീല എ. കെ.യും വിമല ടി.യും പരിപാടിക്ക് നേതൃത്വം നൽകി. പ്രസിഡൻ്റ് നിവേദ്യ അധ്യക്ഷത വഹിച്ചു. ബാലവേദി സെക്രട്ടറി ശ്രിയ ശ്രീധർ സ്വാഗതം പറഞ്ഞു. വായനശാല പ്രസിഡൻ്റ് എം. സതീശൻ നന്ദി രേഖപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow