അടുത്തമാസം വിരമിക്കുന്ന ചിറ്റാരിക്കാൽ എസ്ഐക്ക് ശബരിമലയിൽ ഭക്തിനിർഭരമായ യാത്രയയപ്പ്.

Dec 1, 2025 - 13:24
Dec 20, 2025 - 19:31
 0
അടുത്തമാസം വിരമിക്കുന്ന ചിറ്റാരിക്കാൽ എസ്ഐക്ക് ശബരിമലയിൽ ഭക്തിനിർഭരമായ യാത്രയയപ്പ്.

ശബരിമല: തീർത്ഥാടന കാലത്ത് 25 വർഷത്തിലധികം തവണ ശബരിമലയിൽ സേവനം അനുഷ്ഠിച്ച പോലീസ് ഉദ്യോഗസ്ഥന് ശബരിമലയിൽ ഭക്തിനിർഭരമായ യാത്രയയപ്പ്. കാസർകോട് ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനിലെ എസ് ഐ മധുസൂദനൻ മടിക്കൈക്കാണ് സഹപ്രവർത്തകർ യാത്രയയപ്പ് നൽകിയത്. സന്നിധാനത്ത് നടന്ന ചടങ്ങിൽ എ ഡി ജി പി എസ് ശ്രീജിത്ത് അയ്യപ്പൻ്റെ ബഹുവർണ്ണ ഫോട്ടോ ഉപഹാരമായി നൽകി. കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഉത്തംദാസ്, വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ കെ പി സതീഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു. 1995ലാണ് മധുസൂദനൻ കേരള പോലീസിൽ എത്തിയത്. അതിനുശേഷം പിന്നീട് കാലത്തൊഴികെ മധുസൂദനൻ തീർത്ഥാടന കാലത്ത് ശബരിമലയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow