ഉത്തര മലബാർ ജലോത്സവം; ലോഗോ പ്രകാശനം ചെയ്തു

Oct 31, 2026 - 18:44
 0
ഉത്തര മലബാർ ജലോത്സവം; ലോഗോ പ്രകാശനം ചെയ്തു

നീലേശ്വരം: നവംബർ 18ന് കോട്ടപ്പുറത്ത് നടക്കുന്ന മഹാത്മാഗാന്ധി ട്രോഫി ഉത്തര മലബാർ ജലോത്സവത്തിന്റെ ലോഗോ പാലക്കാട് എംഎൽഎ രമേഷ് പിഷാരടി പ്രകാശനം ചെയ്തു. ചടങ്ങിൽ സന്ദീപ് വാര്യർ എംഎൽഎ അധ്യക്ഷനായി.

നീലേശ്വരം നഗരസഭ ചെയർപേഴ്സൺ പി.പി. മുഹമ്മദ് റാഫി, വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, നഗരസഭ കൗൺസിലർമാരായ ഇ. ഷജീർ, പ്രദീപൻ ഇട്ടപ്പുറം, സൗദ അഞ്ചിലത്ത്, പി.വി. സതീശൻ, ചെറുവത്തൂർ പഞ്ചായത്ത് അംഗം രജനി, വള്ളംകളി അസോസിയേഷൻ പ്രസിഡന്റ് ടി.വി. സുനിൽകുമാർ, സെക്രട്ടറി ടി.വി. സുരേഷ് ബാബു, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, അഡ്വ. കെ.കെ. രാജേന്ദ്രൻ, മഡിയൻ ഉണ്ണിക്കൃഷ്ണൻ, എറുവാട്ട് മോഹനൻ, റഫീഖ് കോട്ടപ്പുറം, കെ.പി. നസീർ, വിനോദ് അച്ചാംതുരുത്തി, സേതു ബങ്കളം, ടി. രാജൻ, ശ്രീജിത്ത് അച്ചാംതുരുത്തി എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow