തൂഫാൻ: തീരദേശത്ത് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Oct 31, 2026 - 09:21
 0
തൂഫാൻ: തീരദേശത്ത് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

നീലേശ്വരം: കേരള സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി തൃക്കരിപ്പൂർ കോസ്റ്റൽ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

തൈക്കടപ്പുറം ബോട്ട് ജട്ടിക്ക് സമീപം നടന്ന പരിപാടി കാസർകോട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർമാരായ കെ. പ്രകാശൻ, എൻ.എൻ. നാദിറ, വി.കെ. റഷീദ, ടി.പി. ബീന എന്നിവർ സംസാരിച്ചു. കോസ്റ്റൽ സബ് ഇൻസ്പെക്ടർ എം. രാജമോഹനൻ സ്വാഗതം പറഞ്ഞു. കോസ്റ്റൽ എസ്.ഐ പി.ജെ. വിൽസൺ അധ്യക്ഷത വഹിച്ചു. കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.വി. സുരേഷ് നന്ദി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow