കൈനകരി അനിത കൊലക്കേസ്; ഒന്നാം പ്രതി പ്രബീഷിന് വധശിക്ഷ
ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസിലെ ഒന്നാം പ്രതി പ്രബീഷിന് വധശിക്ഷ വിധിച്ചു. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രബിഷിന്റെ സുഹൃത്ത് രജനിയാണ് കേസിൽ രണ്ടാം പ്രതി. രണ്ടാം പ്രതി രജനിയെ കോടതിയിൽ നേരിട്ട് ഹാജരാക്കിയില്ല. ഒഡിഷയിൽ ലഹരി കേസിൽ ജയിലിൽ കഴിയുകയാണ് ഇവർ. ഹാജരാക്കിയ ശേഷം വിധി പറയാമെന്ന് കോടതി അറിയിച്ചു. കസ്റ്റഡിയിലുള്ള അഭിജിത്ത് കഞ്ചാവ് കേസ് പ്രതിയാണ്. 2021 ജൂലൈലാണ് പുന്നപ്ര തെക്കേമഠം വീട്ടിൽ അനിതാ ശശിധരനെ(32) കാമുകനും, വനിതാ സുഹൃത്തും ചേർന്നു കൊലപ്പെടുത്തിയത്. സംഭവത്തിൽ മലപ്പുറം നിലമ്പൂർ മുതുകോട് പൂക്കോടൻ വീട്ടിൽ പ്രബീഷിനെ(37) ഒന്നാം പ്രതിയായും, കൈനകരി പഞ്ചായത്ത് 10-ാം വാർഡിൽ തോട്ടുവാത്തല പടിഞ്ഞാറു പതിശ്ശേരി വീട്ടിൽ രജനിയെ(38) രണ്ടാം പ്രതിയുമായി നെടുമുടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിച്ചത്.
What's Your Reaction?