കൊയിലാണ്ടി തിക്കോടി കടലിൽ കുളിക്കാനിറങ്ങിയ വയനാട് സ്വദേശികളായ നാല് വിനോദസഞ്ചാരികൾ തിരയിൽപ്പെട്ട് മരിച്ചു.
കോഴിക്കോട്: തിക്കോടിയിൽ കല്ലകത്ത് ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ നാല് പേർ തിരയിൽ പെട്ടു മരിച്ചു. വയനാട് കൽപ്പറ്റയിൽ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ 22 അംഗ സംഘത്തിലുള്ളവരാണ് അപകടത്തിൽ പെട്ടത്. വയനാട് കൽപ്പറ്റ സ്വദേശികളായ ബിനീഷ് (40),വാണി (32), അനീഷ് (35), ഫൈസൽ (42)എന്നിവരാണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന ബിൻസിയാണ് രക്ഷപ്പെട്ടത്. തിക്കോടി ഡ്രൈവിംഗ് ബീച്ചിലാണ് അപകടം നടന്നത്. മരിച്ച നാലുപേരുടെയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
What's Your Reaction?