ബഹ്റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Aug 30, 2026 - 18:07
Aug 30, 2026 - 18:09
 0
ബഹ്റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മനാമ: ബഹ്റൈനിൽ ബാത്ത് ടബ്ബിലെ വെള്ളത്തിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. കോട്ടയം സ്വദേശിനി മേഘയുടെ ഏകമകൻ ധ്യാൻ സൂര്യ (3) ആണ് മരിച്ചത്.

വർഷങ്ങളായി ബഹ്റൈനിൽ പ്രവാസിയായ മേഘ, ബിസിനസ്സ് തിരക്കുകൾ കാരണം മകൻ്റെ നാട്ടിലെ ബന്ധുക്കളുടെ അടുക്കലേക്ക് അയച്ചിരിക്കുകയായിരുന്നു. തുടർന്ന് അമ്മയോടൊപ്പം ഓണം ആഘോഷിക്കുന്നതിനായി നാല് ദിവസം മുൻപാണ് ധ്യാൻ ബഹ്റൈനിലെത്തിയത്.

അമ്മ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് ബാത്ത് ടബ്ബിൽ നിറച്ചുവെച്ചിരുന്ന കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ മേഘ ബഹ്റൈൻ കേരളീയ സമാജം അംഗമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow