മാൻ ലിഫ്റ്റിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Aug 31, 2026 - 06:49
 0
മാൻ ലിഫ്റ്റിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

കാസർകോട്: അടുക്കത്ത് ബയലിലെ ദേശീയപാതയിൽ തെരുവുവിളക്കുകളുടെ തകരാറുകൾ പരിഹരിക്കുന്നതിനിടെ മാൻ ലിഫ്റ്റ് തകരാറിലായി രണ്ട് തൊഴിലാളികൾ 13 മീറ്റർ ഉയരത്തിൽ കുടുങ്ങി. ഫയർഫോഴ്സ് എത്തി ഇരുവരെയും സുരക്ഷിതമായി താഴെയിറക്കി.

ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. തെരുവുവിളക്കുകളുടെ തകരാറുകൾ പരിഹരിക്കുന്നതിനായി മാൻ ലിഫ്റ്റിൽ കയറിയ തൊഴിലാളികളായ അശോക് (50), ശിവപ്രസാദ് (40) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

ലിഫ്റ്റിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്ന് താഴെയിറങ്ങാൻ കഴിയാതെ ഇരുവരും 13 മീറ്റർ ഉയരത്തിൽ കുടുങ്ങുകയായിരുന്നു.

വിവരമറിഞ്ഞ് കാസർകോട് അഗ്നിരക്ഷാ നിലയത്തിൽ നിന്ന് സ്റ്റേഷൻ ഓഫീസർ ഡോ. കെ. ഹർഷയുടെ നേതൃത്വത്തിലുള്ള സേന സ്ഥലത്തെത്തി. വലിയ ഏണി ഉപയോഗിച്ച് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇരുവരെയും പരിക്കുകളില്ലാതെ സുരക്ഷിതമായി താഴെയിറക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow