വാഴക്കോട് ഗവ: എൽ പി സ്കൂളിൽ കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്തു.
മടിക്കൈ: ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മടിക്കൈ ഗ്രാമപഞ്ചായത്തിലെ വാഴക്കോട് ഗവൺമെന്റ് എൽ പി സ്കൂളിൽ നിർമിച്ച കുട്ടികളുടെ പാർക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം കെ വിജയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത അധ്യക്ഷത വഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രകാശൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി ഗീത, വാർഡ് മെമ്പർമാരായ ബി വേലായുധൻ, ശൈലജ, സുഹറ, പിടിഎ പ്രസിഡണ്ട് സുകുമാരൻ വാഴക്കോട്, മദർ പി ടി എ പ്രസിഡണ്ട് ധന്യശ്രീ മനോജ്, എസ് എം സി ചെയർമാൻ സുനിൽകുമാർ എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ശ്രീലത സ്വാഗതവും, സ്കൂൾ പ്രധാന അധ്യാപകൻ എം സുനിൽകുമാർ നന്ദിയും പറഞ്ഞു.
What's Your Reaction?