മംഗലാപുരത്തുനിന്നും കാണാതായ യുവതിയെ കണ്ടെത്താൻ കാസർകോട് പോലീസിന്റെ സഹായം തേടി.

Nov 5, 2025 - 16:52
 0
മംഗലാപുരത്തുനിന്നും കാണാതായ യുവതിയെ കണ്ടെത്താൻ കാസർകോട് പോലീസിന്റെ സഹായം തേടി.

കാസർകോട്: മംഗലാപുരം മഞ്ചനാടിയിൽ നിന്നും ഏഴുവർഷം മുമ്പ് കാണാതായ വീട്ടമ്മയെ കണ്ടെത്താൻ മംഗലാപുരം സിറ്റി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മഞ്ചനാടിയിലെ ഷേഖബ്ബയുടെ ഭാര്യ ജമീല(35)യെയാണ് 2018 മെയ് 25 മുതൽ കാണാതായത്. മംഗലാപുരം ടൗണിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വൈകിട്ട് നാലുമണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയ ജമീല പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. പോലീസും, ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. യുവതിയുടെ സഹോദരൻ ഷൗക്കത്തലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊണാജെ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. യുവതിക്ക് ഹിന്ദി, മലയാളം, ബ്യാരി തുടങ്ങിയ ഭാഷകളിൽ പ്രാവിണ്യമുണ്ട്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച മംഗലാപുരം സിറ്റി പോലീസ് കാസർകോട് പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow