കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ കോടതി.
ഛത്തീസ്ഗഢിൽ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുർഗ് സെഷൻസ് കോടതി പരിഗണിച്ചില്ല. പരിഗണിക്കാൻ അധികാരം ഇല്ലെന്ന് കോടതി അറിയിച്ചു. ഹൈക്കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. അതേസമയം, കോടതിക്ക് മുന്നിൽ ജയ് ശ്രീറാം വിളിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.
What's Your Reaction?