ഉത്തരാഖണ്ഡില്‍ ഇന്ന് മുതല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും.

Jan 27, 2025 - 11:06
 0
ഉത്തരാഖണ്ഡില്‍ ഇന്ന് മുതല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും.

ഉത്തരാഖണ്ഡില്‍ ഇന്ന് മുതല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും. ഇതോടെ സ്വാതന്ത്ര്യത്തിന് ശേഷം ഏകികൃത സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. യുസിസി പോര്‍ട്ടല്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഇന്ന് ഉദ്ഘാടനം ചെയ്യും.

നേരത്തെ ഇത് സംബന്ധിച്ച വിജ്ഞാപനം ഇറക്കിയിരുന്നു. ഉത്തരാഖണ്ഡില്‍ ഇനി മുതല്‍ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം മുതലായവയില്‍ സംസ്ഥാനത്തെ എല്ലാവര്‍ക്കും ഏകീകൃത നിയമം ആയിരിക്കും.

ജനുവരി മുതല്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് പുഷ്‌കര്‍ സിംഗ് ധാമി നേരത്തെ വ്യക്തമാക്കിയിരുന്നു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അവസാന ദിവസമാണ് ബിജെപി അധികാരം നിലനിര്‍ത്തിയാല്‍ സംസ്ഥാനത്ത് യുസിസി നടപ്പാക്കുന്ന് പ്രഖ്യാപനം നടത്തിയത്.

മാര്‍ച്ചില്‍ ഉത്തരാഖണ്ഡില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം സംസ്ഥാനത്ത് യുസിസി നടപ്പാക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാന്‍ മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ തന്നെ തീരുമാനിച്ചു. വിരമിച്ച ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ അധ്യക്ഷതയിലാണ് അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിച്ചത്.

അതിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുണിഫോം സിവില്‍ കോഡ് ഉത്തരാഖണ്ഡ് 2024 ബില്‍ ഫെബ്രുവരി ഏഴിന് സംസ്ഥാന നിയമസഭയില്‍ പാസാക്കി. രാഷ്ട്രപതിയുടെ അനുമതിക്ക് ശേഷം മാര്‍ച്ച് 12ന് നിയമം വിജ്ഞാപനം ചെയ്യുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow