ഭരണഘടന മുന്നിൽ നിർത്തുകയെന്നതാണ് അഭിവൃദ്ധിയിലേക്കുള്ള ആദ്യപടി: ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.

Jan 27, 2025 - 10:56
 0
ഭരണഘടന മുന്നിൽ നിർത്തുകയെന്നതാണ് അഭിവൃദ്ധിയിലേക്കുള്ള ആദ്യപടി: ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.
മർകസിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു.

കോഴിക്കോട്:  ഭരണഘടന മുന്നിൽ നിർത്തുകയെന്നതാണ് അഭിവൃദ്ധിയിലേക്കുള്ള നമ്മുടെ ആദ്യപടി. ഭരണഘടനാ മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ ഭരണാധികാരികളും പൗരരും തയ്യാറാവണം എന്ന്  ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. 76 -ാമത് റിപ്ലബ്ലിക് ദിനത്തിന്റെ ഭാഗമായി മർകസിൽ  നടന്ന ആഘോഷ പരിപാടികളിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു  അദ്ദേഹം. നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം, പരമാധികാരം എന്നീ മഹനീയ മൂല്യങ്ങളുടെ നിലനിൽപ്പിനും ശാക്തീകരണത്തിനും വേണ്ടിയുള്ള സമർപ്പണമാവണം ഓരോ പൗരന്റെയും ജീവിതം. രാജ്യത്ത് ഐക്യവും സമാധാനവും ക്ഷേമവും വികസനവും സാധ്യമാവണമെങ്കിൽ  വൈവിധ്യങ്ങൾക്കിടയിലും ഇന്ത്യൻ ജനതയെന്ന അഖണ്ഡതയോടെ ഒന്നിച്ചുനിന്നേ മതിയാവൂ. ഗ്രാൻഡ് മുഫ്തി പറഞ്ഞു.

മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി റിപ്പബ്ലിക് ദിന സന്ദേശം കൈമാറി. പതാക ഉയർത്തൽ ചടങ്ങിൽ  എസ് പി സി, എൻ സി സി, ജെ ആർ സി, സ്‌കൗട്ട് കേഡറ്റുകളുടെ പരേഡ് നടന്നു. മർകസ് ബോയ്സ് ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ മൂസക്കോയ, മർകസ് ബോയ്സ് ഹൈ സ്‌കൂൾ ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ, പി ടി എ പ്രസിഡണ്ട് ശമീം കെ കെ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ അബ്ദുൽ ജലീൽ  ആശംസകൾ അറിയിച്ചു.  അക്ബർ ബാദുശ സഖാഫി,  ഹനീഫ് അസ്‌ഹരി, സ്‌കൂൾ അധ്യാപകർ, രക്ഷിതാക്കൾ  സംബന്ധിച്ചു. എസ് പി സി ട്രൈനിംഗ് പൂർത്തിയാക്കിയ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള ഉപഹാരം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സമ്മാനിച്ചു.  കേരളത്തിലെയും 22 സംസ്ഥാനങ്ങളിലെയും വിവിധ മർകസ് ക്യാമ്പസുകളിലും ഇതേ സമയം റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow