നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി.
കൽപറ്റ: വയനാട് പഞ്ചാരക്കൊല്ലിയിൽകടുവയെ ചത്ത നിലയിൽ കണ്ടെത്തി. പ്രവർത്തനസംഘമാണ് കടുവയുടെ ജഡം കണ്ടെത്തിയത്. മൂന്ന് റോഡ് ജംഗ്ഷൻ സമീപമാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. സിസിഎഫ് ഉടൻ മാധ്യമങ്ങളെ കാണും. കടുവയുടെ ശരീരത്തിൽ രക്തക്കറകളും മുറിവേറ്റ പാടുകളും ഉണ്ട്. കഴുത്തിലാണ് ആഴത്തിലുള്ള ഒരു മുറിവുള്ളത്. നരഭോജി കടുവയാണോ എന്നതിൽ വ്യക്തമല്ല.
കടുവയെ ബേസ് ക്യാമ്പിലേക്ക് കൊണ്ടു പോയി. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് കടുവയെ ചത്തനിലയിൽ കണ്ടെത്തിയത് എന്നാണ് പ്രാഥമിക വിവരം. കടുവയുടെ കാൽപാദം പിന്തുണടന്ന നിർമ്മാണസംഘമാണ് ചത്ത നിലയിൽ കടുവയെ കണ്ടെത്തിയത്.
What's Your Reaction?