ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു; സംഭവം കാഞ്ഞങ്ങാട് ബാവ നഗറിൽ
കാഞ്ഞങ്ങാട്: കുടുംബ പ്രശ്നത്തെ തുടർന്നാണത്രെ ഭാര്യയെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. കാഞ്ഞങ്ങാട് ബാവ നഗർ-ഇല്യാസ് നഗറിലെ ഇബ്രാഹിമിനെ(62) യാണ് ഇന്ന് രാവിലെ വിടിന്നു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കു പറ്റിയ ഭാര്യ മറിയ(55) ത്തെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോസ്ദുർഗ്ഗ് പോലീസ് സ്ഥലതെത്തി അന്വേഷണമാരംഭിച്ചു.
What's Your Reaction?