ബന്തടുക്ക–ഇരിട്ടി റൂട്ടിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് 48കാരന് ദാരുണാന്ത്യം

Aug 12, 2026 - 13:52
 0
ബന്തടുക്ക–ഇരിട്ടി റൂട്ടിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് 48കാരന് ദാരുണാന്ത്യം

ഇരിട്ടി: ബന്തടുക്ക–ഇരിട്ടി റൂട്ടിൽ സ്വകാര്യ ബസും മൂന്ന് ചക്ര സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചെമ്പേരി താരച്ചിറ്റ സ്വദേശി സ്താനിൽ ജോസഫ് കളപ്പുരയ്ക്കൽ (48) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ 11നും 11.20നും ഇടയിൽ പയ്യാവൂർ ചെമ്പേരിക്കും പുറഞ്ഞാണിനും ഇടയിലായിരുന്നു അപകടം. ബന്തടുക്കയിൽ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ജേക്കബ്സ് ബസിലേക്ക് ടിപ്പർ ലോറിയെ മറികടന്ന് എത്തിയ സ്കൂട്ടർ ഇടിച്ചുകയറിയതായാണ് പ്രാഥമിക വിവരം.

അപകടം ഒഴിവാക്കുന്നതിനായി ബസ് വെട്ടിച്ച് റോഡരികിലെ മൺകൂനയിലേക്ക് കയറ്റിയെങ്കിലും സ്കൂട്ടർ ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് റോഡിൽ നിന്ന് പൂർണമായും പുറത്തേക്ക് ഇറങ്ങി മൺകൂനയിൽ ഇടിച്ചുനിന്നു.

സ്കൂട്ടർ യാത്രക്കാരനായ സ്താനിൽ ജോസഫ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow