ഉമ തോമസ് എംഎൽഎ ആശുപത്രി വിട്ടു.

Feb 13, 2025 - 17:38
 0
ഉമ തോമസ് എംഎൽഎ ആശുപത്രി വിട്ടു.

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്നും വീണ് പരുക്ക് പറ്റി ചികിത്സയിൽ കഴിയുകയായിരുന്ന ഉമ തോമസ് എംഎൽഎ ആശുപത്രി വിട്ടു. 46 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് എംഎൽഎ ആശുപത്രി വിട്ടത്.

അപകടത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്നതിൽ സന്തോഷമുണ്ടെന്നും അപകടത്തെ കുറിച്ച് ഓർമ ഇല്ലെന്നും ഡോക്ടർമാരും നേഴ്സ്മാരും തന്നെ ചേർത്തുപിടിച്ചുവെന്നും ഉമാ തോമസ് പ്രതികരിച്ചു. ഉമാ തോമസിൻ്റേത് അത്ഭുത രക്ഷപെടൽ ആയിരുന്നുവെന്ന് റിനൈ മെഡി സിറ്റി മെഡിക്കൽ ഡയറക്ടർ ഡോ കൃഷ്ണനുണ്ണി പ്രതികരിച്ചു. എംഎൽഎയ്ക്ക് ഒരു മാസം കൂടി വിശ്രമം വേണ്ടി വരുമെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow