ചെമ്മട്ടംവയൽ-കുറ്റിക്കാൽ റോഡ് നിർമ്മാണം വേഗത്തിലാക്കുക; പ്രതിഷേധത്തിനൊരുങ്ങി സി പി ഐ എം

Jun 15, 2026 - 13:57
Jun 15, 2026 - 14:09
 0
ചെമ്മട്ടംവയൽ-കുറ്റിക്കാൽ റോഡ് നിർമ്മാണം വേഗത്തിലാക്കുക; പ്രതിഷേധത്തിനൊരുങ്ങി സി പി ഐ എം

മടിക്കൈ: ചെമ്മട്ടംവയൽ-കുറ്റിക്കാൽ റോഡിൻ്റെ നിർമ്മാണം അനന്തമായി നീളുന്നതിനെ തുടർന്ന് പ്രദേശവാസികൾ കടുത്ത ദുരിതത്തിലാണ്. ദീർഘകാലമായി തുടരുന്ന നിർമ്മാണം വൈകിപ്പിക്കൽ കാരണം റോഡ് പണി ഇഴഞ്ഞുനീങ്ങുന്നതിനൊപ്പം മടിക്കൈ ഭാഗത്തേക്കുള്ള സമീപ റോഡുകളും പൂർണമായും തകർന്ന നിലയിലായിട്ടുണ്ട്.

ഇതിൻ്റെ ഫലമായി വിദ്യാർത്ഥികൾ, തൊഴിലാളികൾ, രോഗികൾ, വ്യാപാരികൾ ദിവസേന യാത്ര ചെയ്യുന്ന സാധാരണ ജനങ്ങൾ ഗുരുതരമായ യാത്രാക്ലേശമാണ് നേരിടുന്നത്. വിഷയത്തിൽ നിരവധി തവണ ബന്ധപ്പെട്ട അധികാരികളെയും കരാറുകാരെയും സമീപിച്ചിട്ടും യാതൊരു ഫലപ്രദമായ നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അവഗണിക്കപ്പെടുന്നതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ. റോഡിൻ്റെ നിർമ്മാണം അടിയന്തരമായി ആവശ്യപ്പെട്ട് സി.പി.ഐ.എം ബല്ല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 16-ന് രാവിലെ 10- മണിക്ക് കാഞ്ഞങ്ങാട് പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കുന്നു.

ഇത് ഒരു രാഷ്ട്രീയ വിഷയമല്ലന്നും, മറിച്ച് ഈ റോഡിലൂടെ യാത്ര ചെയ്യുന്ന ഓരോ മനുഷ്യൻ്റെയും ജീവിതത്തെ നേരിട്ട് ബാധിക്കുന്ന പൊതുപ്രശ്നമാണെന്നും, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ജനകീയ സമരത്തിൽ പങ്കുചേരണമെന്നും സംഘാടകർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow