വി വി പ്രഭാകരന്റെ "കഴകങ്ങളിലൂടെ" പുസ്തകം പ്രകാശനം ചെയ്തു

Mar 19, 2026 - 13:39
 0
വി വി പ്രഭാകരന്റെ  "കഴകങ്ങളിലൂടെ" പുസ്തകം പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: മുതിർന്ന മാധ്യമ പ്രവർത്തകൻ വി വി പ്രഭാകരൻ എഴുതിയ "കഴകങ്ങളിലൂടെ" എന്ന പുസ്തകം മുൻ എംഎൽഎ യും കേരള പൂരക്കളി അക്കാദമി ചെയർമാനുമായ കെ കുഞ്ഞിരാമൻ പ്രകാശനം ചെയ്തു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ സ്ഥാനികനും മൂത്ത ഭഗവതിയുടെ നർത്തകനുമായ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ ആദ്യ പ്രതി ഏറ്റുവാങ്ങി. സംസ്ക്കാര ജില്ലാ പ്രസിഡണ്ട് സുരേഷ് ബേക്കൽ അദ്ധ്യക്ഷത വഹിച്ചു. കഴകം വൈസ് പ്രസിഡന്റ് കൃഷ്ണൻ ചട്ടഞ്ചാൽ, പാലക്കുന്നിൽ കുട്ടി, ബൽരാജ് ബേഡകം എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow