കള്ളാറിൽ ഫർണിച്ചർ കടയ്ക്ക് പെട്രോൾ ഒഴിച്ച് തീവെപ്പ്; 10 ലക്ഷം നഷ്ടം, രണ്ട് പേർ മണിക്കൂറുകൾക്കകം പിടിയിൽ
രാജപുരം: കള്ളാറിലെ ഫർണിച്ചർ കടയ്ക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ രാജപുരം പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി.
കള്ളാർ ഒക്‌ലവ് സ്വദേശിയായ സിദ്ദീഖിൻ്റെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ കടയ്ക്കാണ് ബുധനാഴ്ച പുലർച്ചെ ഒരു മണിക്ക് തീവെപ്പുണ്ടായത്. കടയുടെ ഷട്ടറിൻ്റെ വിടവിലൂടെ അകത്തേക്ക് പെട്രോൾ ഒഴിച്ചശേഷം തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച ഒന്നാം മൈയിൽ സ്വദേശിയായ അബു എന്ന അബൂബക്കർ മുഹമ്മദ്, ഷാലോം എന്നിവരെയാണ് രാജപുരം പൊലീസ് അതിവേഗ അന്വേഷണത്തിലൂടെ മണിക്കൂറുകൾക്കകം പിടികൂടിയത്. പിടികൂടിയത്. നൈറ്റ് ഓഫീസർ ദിലീപും ഡ്രൈവർ മണികണ്ഠനും ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
കടയുടമ സിദ്ദീഖിനോടുള്ള മുൻവൈരാഗ്യമാണ് തീവെപ്പിന് കാരണമെന്നാണ് പരാതിയിൽ പറയുന്നത്. സിദ്ദീഖിൻ്റെ മകൻ പി. എച്ച്. സിദ്ദീഖ് കുഞ്ഞഹമ്മദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
What's Your Reaction?