പുരാവസ്തു പ്രദര്‍ശനത്തിലൂടെ ചരിത്രപാഠം; മലപ്പച്ചേരി എല്‍.പി സ്‌കൂളില്‍ വേറിട്ട പരിപാടി
മടിക്കൈ: പഴയകാല ജീവിതരീതിയും ചരിത്രശേഷിപ്പുകളും അടുത്തറിയാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കി മലപ്പച്ചേരി ഗവ. എൽ.പി സ്കൂളിൽ പുരാവസ്തു പ്രദർശനവും വിശദീകരണ ക്ലാസും സംഘടിപ്പിച്ചു.
കോൽക്കളി കലാകാരനായ കെ.പി. കൃഷ്ണൻ ശേഖരിച്ചിരുന്ന വിവിധ പുരാവസ്തുക്കളും പഴയകാല ഉപകരണങ്ങളും പ്രദർശിപ്പിച്ചു. ഓരോ വസ്തുവിന്റെയും ചരിത്രപരമായ പ്രാധാന്യം, ഉപയോഗരീതി, അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്നിവ അദ്ദേഹം വിദ്യാർഥികൾക്ക് ലളിതമായി വിശദീകരിച്ചു. പഴയകാല ജീവിതവുമായി ബന്ധപ്പെട്ട നിരവധി കൗതുകകരമായ വിവരങ്ങളും അദ്ദേഹം പങ്കുവെച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് സുധ ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ വൈസ് പ്രസിഡന്റ് സുജിത്ത് ആനക്കല്ല് അധ്യക്ഷത വഹിച്ചു. അധ്യാപകർ, പി.ടി.എ ഭാരവാഹികൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ പ്രദർശനം സന്ദർശിച്ച് പരിപാടിയിൽ പങ്കാളികളായി.
What's Your Reaction?