തെരുവുനായ ശല്യം: ക്രിയാത്മക നടപടി വേണം; എസ്.ബി.എസ്
ചേടിക്കുണ്ട്: കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രികർക്കും ഭീഷണിയായി പല പ്രദേശങ്ങളിലും തെരുവുനായ്ക്കൾ കൂട്ടമായി സഞ്ചരിക്കുകയും താവളമാക്കുകയും ചെയ്യുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നതായി എസ്.ബി.എസ് ചേടിക്കുണ്ട് യൂണിറ്റ് ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു.
പൊതുജനങ്ങളുടെയും, പ്രത്യേകിച്ച് വിദ്യാർഥികളുടെയും ജീവന് ഭീഷണിയാകുന്ന രീതിയിൽ തെരുവുനായ ശല്യം വർധിച്ച സാഹചര്യത്തിൽ, തെരുവുനായ്ക്കളെ പ്രത്യേക ഷെൽട്ടറുകളിലേക്ക് മാറ്റുകയോ മറ്റ് സുരക്ഷാ മാർഗങ്ങൾ കണ്ടെത്തുകയോ ചെയ്യാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. വന്ധ്യംകരണവും ഉൾപ്പെടെയുള്ള നിയമം അനുശാസിക്കുന്ന നടപടികൾ മാതൃകാപരമായും വേഗത്തിലുമായി നടപ്പാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
റശീദ് മൗലവിയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ കൗൺസിൽ യോഗം സദർ ഉസ്താദ് മുഹമ്മദ് റാശിദ് ഹിമമി സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുൽസലാം റസ്വി സംബന്ധിച്ചു.
യോഗത്തിൽ സുന്നി ബാലസംഘം ഭാരവാഹികളായി മുഹമ്മദ് ഇർഫാൻ സി.ബി. (പ്രസിഡന്റ്), ത്വാഹ തൻവീർ (ജനറൽ സെക്രട്ടറി), മുഹമ്മദ് നിഹാൽ സി.എച്ച് (ഫിനാൻസ് സെക്രട്ടറി) ശാഹീർ അനസ്, മൊയ്ദീൻ സിദാൻ (വൈസ് പ്രസിഡന്റുമാർ), അബ്ദുല്ല ഹനാഫ്, ബിഷറുൽ ഹാഫി, ത്വാഹ സയാൻ( സെക്രട്ടറിമാർ)എന്നിവരെയും, ഫാത്തിമത്ത് സഫീന, ഫാത്തിമത്ത് മുഫീദ (ലൈബ്രേറിയൻമാർ), അഫ്ന (മാഗസിൻ എഡിറ്റർ) സുന്നത്ത് കുസുമം കോർഡിനേറ്റർമാരായി തൂബ തസ്നീം, മറിയം ശഹീദ എന്നിവരെയും, മദ്റസ ലീഡറായി ത്വാഹ തൻവീറിനെയും തിരഞ്ഞെടുത്തു.
What's Your Reaction?