ക്ഷേത്ര കൊള്ളയ്ക്കും കൊലവിളി പ്രസംഗങ്ങൾക്കുമെതിരെ പ്രതിഷേധ സംഗമം

Aug 19, 2026 - 18:50
 0
ക്ഷേത്ര കൊള്ളയ്ക്കും കൊലവിളി പ്രസംഗങ്ങൾക്കുമെതിരെ പ്രതിഷേധ സംഗമം

മടിക്കൈ: ആർഎസ്എസ് നേതാക്കളുടെ ക്ഷേത്ര കൊള്ളയ്ക്കും കൊലവിളി പ്രസംഗങ്ങൾക്കുമെതിരെ സിപിഐഎം മടിക്കൈ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടോട്ടിൽ പ്രതിഷേധ സംഗമം നടത്തി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ.വി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.

ലോക്കൽ കമ്മിറ്റി അംഗം കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗം എം. അബ്ദുൾ റഹ്മാൻ സ്വാഗതം പറഞ്ഞു. ലോക്കൽ സെക്രട്ടറി ഇൻ ചാർജ് എ.വി. ബാലകൃഷ്ണൻ, മുൻ ലോക്കൽ സെക്രട്ടറി പി. വിജയൻ എന്നിവർ സംസാരിച്ചു.

കേന്ദ്ര സർക്കാരിനെതിരായ ജനകീയ പ്രതിഷേധങ്ങൾ ഭരണാധികാരികൾക്ക് അവഗണിക്കാനാകില്ലെന്നും ജനകീയ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കാതിരിക്കാൻ ഒരു ഭരണാധികാരിക്കും കഴിയില്ലെന്നും നേതാക്കൾ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow