പള്ളികൾ കേന്ദ്രീകരിച്ച് മോഷണം; നൂറിലേറെ കേസുകളിലെ പ്രതി പിടിയിൽ

Aug 7, 2026 - 20:15
 0
പള്ളികൾ കേന്ദ്രീകരിച്ച് മോഷണം; നൂറിലേറെ കേസുകളിലെ പ്രതി പിടിയിൽ

കോഴിക്കോട്: പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന നൂറിലേറെ കേസുകളിലെ പ്രതി പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി മലവയൽ സ്വദേശി ഷംസാദ് (39) ആണ് പൊലീസിന്റെ പിടിയിലായത്.

ചാലിയം ജംഇയ്യത്ത് സംഘത്തിന് കീഴിൽ മദ്രസ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സംഘം ഓഫീസിന്റെ പൂട്ട് കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന 10,000 രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഈ കേസിന്റെ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.

രണ്ട് മാസം മുമ്പ് ജയിലിൽനിന്ന് മോചിതനായ ഷംസാദ് പിന്നീട് വിവിധ ജില്ലകളിലായി 15-ലേറെ സ്ഥലങ്ങളിൽ പള്ളികളിലെ നേർച്ചപ്പെട്ടികളും സ്കൂൾ ഓഫീസുകളും കവർച്ച ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകൾ ഷംസാദിനെതിരെയുണ്ടെന്നാണ് പൊലീസ് പറയുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ 15-ലേറെ പുതിയ മോഷണക്കേസുകൾക്കും തുമ്പുണ്ടായതായി പൊലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow