മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം നടത്തി

May 14, 2026 - 13:45
 0
മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം നടത്തി

മടിക്കൈ: മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് മഴക്കാല പൂർവ്വ ശുചീകരണയജ്ഞം "മഴയെത്തും മുമ്പേ" പഞ്ചായത്ത് തല ഉദ്ഘാടനം കാഞ്ഞിരപ്പൊയിലിൽ സംഘടിപ്പിച്ചു.

പകർച്ച വ്യാധികളെ തടയുക, മാലിന്യ സംസ്കരണം വിപുലപ്പെടുത്തുക എന്നീ ആശയങ്ങൾ മുമ്പോട്ട് വെച്ചു നടത്തിയ ശുചീകരണ പ്രവർത്തനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പ്രകാശൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി പി വി, സെക്രട്ടറി ബിജു കെ, ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്‌പെക്ടർ മോഹനൻ, വി ഇ ഒ സരിത, പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ മനോജ്‌, ഭരണ സമിതി അംഗങ്ങളായ വി ബാലകൃഷ്ണൻ, പുഷ്പാവതി എന്നിവർ സംസാരിച്ചു. ഹരിതകർമ്മ സേന അംഗങ്ങൾ, ആശ വർക്കർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന സംഘടനകൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി. വാർഡ് മെമ്പറും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും കൂടിയായ എ രാജൻ ശുചീകരണ പരിപാടിക്ക് നേതൃത്വം കൊടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow