എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്

Nov 1, 2026 - 11:03
 0
എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്. മലയാള സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ആധുനിക മലയാള ചെറുകഥാകൃത്തുക്കളിൽ പ്രമുഖനായ മേതിൽ രാധാകൃഷ്ണൻ ശാസ്ത്രം, തത്വചിന്ത, മനഃശാസ്ത്രം എന്നിവയെ സർഗാത്മകമായി തന്റെ രചനകളിൽ സമന്വയിപ്പിച്ച എഴുത്തുകാരനാണ്. ആധുനിക മലയാള ചെറുകഥയിലും നോവൽ സാഹിത്യത്തിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

സൂര്യവംശം, ബ്രാ, ചുവന്ന വിദൂഷകരുടെ അഞ്ചാം പത്തി, ലൈംഗികതയെക്കുറിച്ച് ഒരുപന്യാസം, ഹിച്ച്‌കോക്കിന്റെ ഇടപെടൽ എന്നിവയാണ് പ്രധാന നോവലുകൾ. ഡിലൻ തോമസിന്റെ പന്ത്, സംഗീതം ഒരു സമയകലയാണ്, നായകന്മാർ ശവപേടകങ്ങളിൽ എന്നിവയാണ് ശ്രദ്ധേയമായ കഥകൾ.

What's Your Reaction?

like

dislike

love

funny

angry

sad

wow