പടന്നക്കാട് മേൽപാലത്തിൽ എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

Nov 1, 2026 - 10:18
 0
പടന്നക്കാട് മേൽപാലത്തിൽ എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

കാഞ്ഞങ്ങാട്: രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിലായി. പടന്നക്കാട്ടുകാരായ സി.പി. ജമാൽ (28), അസീബ് (19), കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാർകാവിലെ പി. അഫ്സൽ (29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളിൽനിന്ന് 1.900 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. ഇന്നലെ രാത്രി 9.15-ഓടെ പടന്നക്കാട് മേൽപാലത്തിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്.

കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. എം.വി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇൻസ്പെക്ടർ കെ.പി. ഷൈൻ, സബ് ഇൻസ്പെക്ടർ പി.എ. ബാസിത്, ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് അംഗങ്ങളായ രാഹുൽ, ജ്യോതിഷ്, സനീഷ്, എസ്.ഐ. രാമചന്ദ്രൻ, ഡ്രൈവർ സുജിത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow