എസ്. ജാനകിയമ്മയെ അനുസ്മരിച്ച് ‘ശ്രുതിസാഗരം നാദ വിസ്മയം’
കാഞ്ഞങ്ങാട്: പെരിയാട്ടടുക്കം ശ്രുതി സംഗീത വിദ്യാലയത്തിന്റെ നേതൃത്വത്തിൽ ‘ശ്രുതിസാഗരം നാദ വിസ്മയം’ എന്ന പേരിൽ എസ്. ജാനകിയമ്മ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
സംഗീത വിദ്യാലയം രക്ഷാധികാരി മനോഹരൻ ആചാരിയുടെ അധ്യക്ഷതയിൽ പിന്നണി ഗായകനും സംഗീതരത്നവുമായ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. സതീന്ദ്രൻ കണ്ണപുരം ജാനകിയമ്മ അനുസ്മരണ പ്രഭാഷണം നടത്തി. മഹേഷ് മുന്നാട് ജാനകിയമ്മ അനുസ്മരണ ഗാനം അവതരിപ്പിച്ചു.
കളിങ്ങോം നാരായണൻ, ചിത്രകാരൻ ബാബുരാജ് മുന്നാട്, നിഷാ ബാലകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിൽ ശ്രുതി സംഗീത വിദ്യാലയത്തിൽ നിന്ന് സംഗീത പഠനം നടത്തി തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നിന്ന് ബി.എ. മ്യൂസിക്കിൽ ഏഴാം റാങ്ക് നേടിയ നിരഞ്ജൻ മാനിയെയും, തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്ന് ബി.പി.എ മ്യൂസിക്കിൽ റാങ്കുകൾ നേടിയ ശ്രുതി സംഗീത വിദ്യാലയത്തിലെ പ്രതിഭകളെയും ആദരിച്ചു.
തുടർന്ന് ജാനകിയമ്മയുടെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേള അരങ്ങേറി. ഡയറക്ടറും സംഗീത അധ്യാപകനുമായ ശ്രുതി വാരിജാക്ഷൻ സ്വാഗതവും രാജു നന്ദിയും പറഞ്ഞു.
What's Your Reaction?