കുമ്പള അനന്തപുരം വ്യവസായ എസ്റ്റേറ്റിൽ വൻ തീപ്പിടുത്തം.

Jan 31, 2026 - 07:47
Jan 31, 2026 - 07:58
 0
കുമ്പള അനന്തപുരം വ്യവസായ എസ്റ്റേറ്റിൽ വൻ തീപ്പിടുത്തം.
കുമ്പള അനന്തപുരം വ്യവസായ എസ്റ്റേറ്റിൽ വൻ തീപ്പിടുത്തം.

കാസർകോട്: കുമ്പള അനന്തപുരം വ്യവസായ എസ്റ്റേറ്റിൽ വൻ തീപ്പിടുത്തം. എസ്റ്റേറ്റിലെ മാർക്ക് വുഡ് പ്ലൈവുഡ് ഫാക്ടറിക്കാണ് പുലർച്ചെ നാലുമണിയോടെ തീപിടുത്തം ഉണ്ടായത്. കാസർകോട്, കാഞ്ഞങ്ങാട്, ഉപ്പള, കുറ്റിക്കോൽ ഫയർ സ്റ്റേഷനുകളിലെ 8 യൂണിറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കിയിരിക്കുകയാണ്. കണ്ണൂരിലെ അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയാണിത്. തീ പിടുത്തം മൂലമുണ്ടായ നഷ്ടം കണക്കാക്കാക്കിയിട്ടില്ല. വെള്ളിയാഴ്ച രാത്രി 12 മണി വരെ ഇവിടെ ജോലിക്കാരുണ്ടായിരുന്നുവത്രെ. നാലുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്. പ്ലൈവുഡ് നിർമാണത്തിന്നായി ഉണ്ടാക്കി കൊണ്ടിരിക്കുന്ന പാളികളാണ് കത്തിനശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന്ന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

What's Your Reaction?

like

dislike

love

funny

angry

sad

wow