ഡൽഹിയിൽ മരിച്ച സൈനികന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു

Feb 17, 2026 - 10:37
 0
ഡൽഹിയിൽ മരിച്ച സൈനികന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു

മടിക്കൈ: ഡല്‍ഹിയിലെ താമസസ്ഥലത്ത് മരണപ്പെട്ട സൈനികൻ മടിക്കൈ ഏച്ചിക്കാനം ചെമ്പിലോട്ട് കുണ്ടുവളപ്പ് വീട്ടില്‍ കെ.വി.നിഷാന്തിന്‍റെ (32) മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. ഇന്നലെ രാത്രി മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലെത്തിച്ച മൃതദേഹം രാവിലെ മടിക്കൈ അമ്പലത്തുകര വായനശാല പരിസരത്തും ഏച്ചിക്കാനം ഗുരുജി വിദ്യാലയത്തിന് സമീപത്തും പൊതുദര്‍ശത്തിന് വെച്ചശേഷം വീട്ടിലെത്തിച്ചു. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്ക്കരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുജാത, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പ്രകാശന്‍, മുന്‍ പ്രസിഡണ്ടുമാരായ സി പ്രഭാകരന്‍, എം രാജന്‍, ബിജെപി നേതാവ് എ വേലായുധന്‍ തുടങ്ങി സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. ആദ്യത്തെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങില്‍ പങ്കെടുത്ത് 15 ദിവസം മുമ്പാണ് നിഷാന്ത് ജോലിസ്ഥലത്തേക്ക് തിരിച്ചുപോയത്. ശനിയാഴ്ച ഉച്ചയോടെയാണ് നിഷാന്ത് താമസസ്ഥലത്ത് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow