പുരസ്കാരത്തിന്റെ ഇരട്ട നേട്ടത്തിൽ മടിക്കൈ പഞ്ചായത്ത്

പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2024-25 സാമ്പത്തിക വർഷത്തിൽ 214138 തൊഴിൽ ദിനം സൃഷ്ടിച്ചു. 1735 കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകി. 2660 സജീവ കുടുംബങ്ങളിൽ ഒരു കുടുംബത്തിന് ശരാശരി 80.5 ദിവസം തൊഴിൽ നൽകാനും കഴിഞ്ഞു.

Feb 17, 2026 - 09:36
 0
പുരസ്കാരത്തിന്റെ ഇരട്ട നേട്ടത്തിൽ മടിക്കൈ പഞ്ചായത്ത്

മടിക്കൈ: കേരളത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മികച്ച രീതിയിൽ നടപ്പാക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ മഹാത്മാ പുരസ്കാരം ജില്ലയിൽ ഒന്നാം സ്ഥാനവും, സ്വരാജ് ട്രോഫിയിൽ രണ്ടാം സ്ഥാനവും മടിക്കൈ ഗ്രാമ പഞ്ചായത്തിന് ലഭിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ ഭരണപരമായ മികവും വികസനവും ലക്ഷ്യമാക്കി സ്വരാജ് ട്രോഫികൊപ്പമാണ് മഹാത്മാ പുരസ്കാരങ്ങളും വിതരണം ചെയ്യുന്നത്. ജില്ലകളിൽ സ്വരാജ് ട്രോഫി നേടുന്നവർക്ക് ഒന്നാം സ്ഥാനത്തിന് 20 ലക്ഷം രൂപയും, രണ്ടാം സ്ഥാനത്തിന് 10 ലക്ഷം രൂപയും നൽകും. പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2024-25 സാമ്പത്തിക വർഷത്തിൽ 214138 തൊഴിൽ ദിനം സൃഷ്ടിച്ചു. 1735 കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകി. 2660 സജീവ കുടുംബങ്ങളിൽ ഒരു കുടുംബത്തിന് ശരാശരി 80.5 ദിവസം തൊഴിൽ നൽകാനും കഴിഞ്ഞു. മെറ്റീരിയൽ വിനിയോഗം 17 ശതമാനത്തിനും മുകളിലുമാണ്. വ്യക്തിഗത ആസ്തികൾ, ഗ്രാമീണമേഖലയിൽ അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കുന്നതിനായി റോഡ് നിർമ്മാണം, ഡ്രൈനേജ്, നടപ്പാത കൂടാതെ തോടുകൾ സംരക്ഷിക്കുന്നതിന് ഭൂവ വസ്ത്രം തുടങ്ങിയ പ്രവർത്തികളിലൂടെ 9 കോടി 29 ലക്ഷം രൂപ ചെലവഴിച്ചാണ് മികച്ച പഞ്ചായത്തിനുള്ള മഹാത്മാ പുരസ്കാരത്തിന് ജില്ലയിൽ ഒന്നാം സ്ഥാനത്തിന് അർഹരായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow