ജനാധിപത്യത്തിന്റെ പുതിയ മാതൃകയുമായി സിറ്റിസൺസ് റെസ്പോൺസ് പദ്ധതി.

ജനങ്ങളുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും കേൾക്കും.

Oct 13, 2025 - 17:35
 0
ജനാധിപത്യത്തിന്റെ പുതിയ മാതൃകയുമായി സിറ്റിസൺസ് റെസ്പോൺസ് പദ്ധതി.

തിരുവനന്തപുരം: സംസ്ഥാനത്ത് ജനാധിപത്യത്തിന്‍റെ ഒരു പുതിയ മാതൃക ലോകത്തിനു സമ്മാനിക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടിന്‍റെ വികസനം എന്നത് ജനങ്ങളുടെ ആവശ്യവും അനിവാര്യതയും പ്രതിസന്ധികളും സ്വപ്നങ്ങളും ആഴത്തില്‍ മനസ്സിലാക്കി സമൂഹത്തിലെ ഓരോരുത്തരുടെയും സര്‍ഗാത്മകവും സക്രിയവുമായ പങ്കാളിത്തം ഉറപ്പു വരുത്തേണ്ട പ്രവര്‍ത്തനമാണ്. ഓരോ ഘട്ടത്തിലും ജനങ്ങളുമായി സംവദിച്ചു കൊണ്ടാണ് സര്‍ക്കാര്‍ നാടിന്‍റെ പുരോഗതി ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതെന്നും ഇനിയുള്ള നാളുകളിലും കൂടുതല്‍ ക്രിയാത്മകമായി അതുറപ്പു വരുത്താന്‍ സഹായകമായ ബൃഹത്തും സമഗ്രവുമായ ഒരു പഠന പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിക്കുകയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ നടപ്പാക്കുന്ന ഈ നവകേരള വികസനക്ഷേമ പഠന പരിപാടി കേരളത്തിന്‍റെ പുരോഗതിയ്ക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും സമ്മാനിക്കുമെന്ന് സുനിശ്ചിതമാണ്. സംസ്ഥാനത്താകെ സന്നദ്ധ സേനാഗംങ്ങള്‍ ജനങ്ങള്‍ക്ക് അരികിലെത്തിയാണ് ഈ പഠനം നടത്തുക. ജനങ്ങള്‍ക്ക് പറയാനുള്ളതെല്ലാം സൂക്ഷ്മാംശത്തില്‍ കേള്‍ക്കുകയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിക്കുകയും ചെയ്യും. അതിന്‍റെ തുടര്‍ച്ചയായി സമഗ്രമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കും. അത് ക്രോഡീകരിച്ചും അപഗ്രഥിച്ചും വരുംകാലത്തേക്കുള്ള നാടിന്‍റെ പുരോഗതി എങ്ങനെ ആകണം എന്ന രൂപരേഖ ഉണ്ടാക്കും. ഇതിലൂടെ നവകേരളത്തിലേക്കുള്ള പാതയില്‍ കൂടുതല്‍ വെളിച്ചവും പ്രതീക്ഷയും പകരാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ പ്രത്യാശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow