ഭർത്താവിനെയും,ഒന്നര വയസ്സുള്ള കുഞ്ഞിനെയുമുപേക്ഷിച്ച യുവതി കാമുകനോടൊപ്പം പോയി
കല്ലൂരാവി പച്ച ഭണ്ഡാരത്തിനടുത്ത് താമസിക്കുന്ന ആയിഷത്ത് ഷഹാന(20)യാണ് കുടുംബത്തെയുപേക്ഷിച്ച് കാമുകനോടൊപ്പം പോയത്
കാഞ്ഞങ്ങാട്: ഭർത്താവിനെയും, ഒന്നര വയസ്സുള്ള കുഞ്ഞിനെയുമുപേക്ഷിച്ച് വീടുവിട്ടിറങ്ങിയ യുവതി തമിഴ്നാട് സ്വദേശിയായ യുവാവിനോടൊപ്പം പോയി. കല്ലൂരാവി പച്ച ഭണ്ഡാരത്തിനടുത്ത് താമസിക്കുന്ന ആയിഷത്ത് ഷഹാന(20)യാണ് കുടുംബത്തെയുപേക്ഷിച്ച് കാമുകനോടൊപ്പം പോയത്.
കഴിഞ്ഞ 14-ാം തിയ്യതി മുതൽ ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് സജിന്റെ പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നതിനിടയിലാണ് തൃശ്ശൂരിൽ നിന്നും യുവതിയെ കണ്ടെത്തിയത്.
ഇൻസ്റ്റാഗ്രാമിൽ കൂടി പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ സജിനെ രണ്ടു വർഷം മുമ്പാണ് ഷഹാന കല്യാണം കഴിച്ചത്. അതിനിടയിലാണ് തമിഴ് യുവാവുമായി പുതിയ പ്രണയം ഉടലെടുത്തത്. യുവതിയുടെ കുഞ്ഞുമായി കുടുംബം കോടതി മുറ്റത്ത് എത്തിയിരുന്നു. ഹോസ് ദുർഗ്ഗ് ജൂഡിഷ്യൽ ഒന്നാം ക്ലാസ്സ്മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവതിയെ കോടതി സ്വന്തം ഇഷ്ടത്തിന്ന് വിട്ടതോടെ യുവതി കാമുകനോടൊപ്പം പോയി.
What's Your Reaction?