മൂല്യബോധമുള്ള തലമുറയെ വളർത്തിയെടുക്കാൻ വിദ്വാൻ പി യുടെ ചരിത്രമറിയണം; ഡോ: കെ വി മണികണ്ഠ ദാസ്

Apr 20, 2026 - 22:07
 0
മൂല്യബോധമുള്ള തലമുറയെ വളർത്തിയെടുക്കാൻ വിദ്വാൻ പി യുടെ ചരിത്രമറിയണം; ഡോ: കെ വി മണികണ്ഠ ദാസ്

അമ്പലത്തറ: ജനാധിപത്യ ബോധമുള്ള അന്യത്വമില്ലാത്ത സമൂഹത്തെ വളർത്തിയെടുക്കുന്നതിന് വിദ്വാൻ പി കേളു നായരുടെ ചരിത്രം പഠിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഡോ. കെ വി മണികണ്ഠദാസ് അഭിപ്രായപ്പെട്ടു. വിദ്വാൻ പി യുടെ 98-ാംചരമ ദിനത്തിൽ വിദ്വാൻ പി സ്മാരക ട്രസ്റ്റ് അമ്പലത്തറ കേശവ്ജി സ്മാരക പൊതുജന വായനശാലയിൽ നടത്തിയ സ്മരിപ്പിൻ ഭാരതീയരെ അനുസ്മരണയോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു നൂറ്റാണ്ടിന് മുമ്പേ നിലനിന്നിരുന്ന സാമൂഹ്യ തിന്മകൾ പുതിയ രൂപത്തിലും ഭാവത്തിലും പുനരവതരിക്കുന്ന കാലത്ത് വിദ്വാൻ പി അനിവാര്യനായി മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രസ്റ്റ് ചെയർമാൻ കുഞ്ഞിക്കണ്ണൻ കാക്കാണത്ത് അധ്യക്ഷത വഹിച്ചു. സി.പി ശുഭ ടീച്ചർ വിദ്വാൻ പിയുടെ കവിതകൾ ആലപിച്ചു. പി പത്മാവതി, അനിൽ മുതിരക്കാൽ, ടി രാജേഷ് കുമാർ, വായനശാല പ്രസിഡന്റ് കെ വി നാരായണൻ എന്നിവർ സംസാരിച്ചു. പി വി ജയരാജ് സ്വാഗതവും, ഗോവിന്ദരാജ് വെള്ളിക്കോത്ത് നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow