വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
നീലേശ്വരം: മുൻ നീലേശ്വരം ഏരിയ കമ്മിറ്റി അംഗവും കാണാനൂർ മേഖലാ സെക്രട്ടറിയും മുൻ പ്രവാസിയുമായ ചായ്യോം ചേലക്കാട്ടെ വിജയൻ ചേലക്കാട് (47) അന്തരിച്ചു. ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകുന്നേരം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പരേതനായ കുഞ്ഞിക്കണ്ണൻ–ശാരദ ദമ്പതികളുടെ മകനാണ്. നാട്ടിലെ കലാ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്ന വിജയൻ സിപിഐഎം മുൻ ചായ്യോം ബ്രാഞ്ച് സെക്രട്ടറിയായും ചായ്യോം ഉദയാ ക്ലബ് സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) കിനാനൂർ ഡിവിഷൻ കമ്മിറ്റി ജോയിന്റ് സെക്രട്ടറി, യൂണിറ്റ് സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഭാര്യ: വിദ്യാവതി. സഹോദരങ്ങൾ: ശശിധരൻ, സീമ (ചേലക്കാട്), ശ്രീജ (തായന്നൂർ).
What's Your Reaction?