വീട്ടുമുറ്റത്ത് പിന്നോട്ടുരുണ്ട കാറിനടിയിൽപ്പെട്ട സ്ത്രീ മരിച്ചു.

Oct 14, 2025 - 09:58
 0
വീട്ടുമുറ്റത്ത് പിന്നോട്ടുരുണ്ട കാറിനടിയിൽപ്പെട്ട സ്ത്രീ മരിച്ചു.

കോട്ടയം: കോട്ടയം മീനടത്ത് വീട്ടുമുറ്റത്ത് പിന്നോട്ടുരുണ്ട കാറിനടിയിൽപ്പെട്ട സ്ത്രീ മരിച്ചു. മകൻ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി. കാവാലച്ചിറ കുറ്റിക്കൽ അന്നമ്മ തോമസാണ് (53) മരിച്ചത്. കാലിന് പരിക്കേറ്റ മകൻ ഷിജിൻ കെ. തോമസിനെ (25) തെള്ളകത്തെ ആശുപത്രിയിൽ പ്രവേശിച്ചു. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് അപകടം. വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാർ മകൻ സ്റ്റാർട്ട് ചെയ്തു . ഈ സമയം അന്നമ്മ ഗേറ്റ് തുറക്കാൻ ശ്രമിച്ചു. പിന്നാലെ ഷിജിനും ഇറങ്ങി വന്നു. എന്നാൽ ഹാൻഡ് ബ്രേക്ക് ഇടാതിരുന്നതിനാൽ വാഹനം പിന്നോട്ട് ഉരുണ്ട് ഇരുവരുടെയും ശരീരത്തിൽ കയറി ഇറങ്ങി. കാർ ഉയർത്തിയാണ് രണ്ടു പേരെയും പുറത്തെടുത്തത് . പാമ്പാടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow