ബല്ല അഴീക്കോടൻ ഫുഡ്ബോൾ ടൂർണ്ണമെന്റ്; സുഭാഷ് മേക്കാട്ട് ജേതാക്കൾ
മടിക്കൈ: ബല്ല അഴീക്കോടന്‍ ആർട്ട്സ് & സ്പോർട്ട് സ് ക്ലബ്ബ് നടത്തിയ 38-ാമത് ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് യുണൈറ്റഡ് ഹദ്ദാദിനെ പരാജയപ്പെടുത്തി സുഭാഷ് മേക്കാട്ട് ജേതാക്കളായി. മികച്ച മുന്നേറ്റനിരക്കാരന്‍ ഹദ്ദാദ് ബേക്കലിന്റെ അഫ്‌സല്‍, മികച്ച പ്രതിരോധനിരക്കാരന്‍ സുഭാഷ് മേക്കാട്ടിലെ സിയാദ്, ഗോള്‍ കീപ്പര്‍ സുഭാഷ് മേക്കാട്ടിലെ റംഷാദ് എന്നിവരെ തിരഞ്ഞെടുത്തു. വിജയികള്‍ക്ക് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്ലബ്ബ് വൈസ് പ്രസിഡണ്ട് വിനീത് അടമ്പില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എ വി പ്രദീപ് കുമാര്‍ സംസാരിച്ചു . ക്ലബ്ബ് സെക്രട്ടറി സുചിന്ദ്രന്‍ അടമ്പില്‍ സ്വാഗതവും, ജോയിന്‍ സെക്രട്ടറി രാഹുല്‍ അടമ്പില്‍ നന്ദിയും പറഞ്ഞു.
What's Your Reaction?