നെടുങ്കണ്ട-കരുവാച്ചേരി ആകാശപാത; 32 മണിക്കൂർ രാപ്പകൽ സമരം സമാപിച്ചു

Sep 13, 2026 - 22:08
 0
നെടുങ്കണ്ട-കരുവാച്ചേരി ആകാശപാത; 32 മണിക്കൂർ രാപ്പകൽ സമരം സമാപിച്ചു

നീലേശ്വരം: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നെടുങ്കണ്ട മുതൽ കരുവാച്ചേരി വരെ തൂണുകളിൽ ആകാശപാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നീലേശ്വരം എൻ എച്ച് 66 ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 32 മണിക്കൂർ രാപ്പകൽ സമരം സമാപിച്ചു.

ജനകീയ സമരത്തിന്റെ 175-ാം ദിവസത്തോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ ആരംഭിച്ച രാപ്പകൽ സമരത്തിൽ മുന്നൂറിലധികം പേർ സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഞായറാഴ്ച വൈകിട്ട് നടന്ന സമാപന സമ്മേളനം കെ. സി. മാനവർമ്മ രാജ ഉദ്ഘാടനം ചെയ്തു. സമരസമിതി മുതിർന്ന അംഗം രാജു രാമൂട്ടി അധ്യക്ഷത വഹിച്ചു. ജനകീയ സമരസമിതി ചെയർമാൻ ടി. സി. വി. ശ്രീനാഥ് ശശി സമരത്തിന്റെ പുരോഗതി വിശദീകരിച്ചു.

എം. സി. കമറുദ്ദീൻ, എം. മൂസ, നീലേശ്വരം 28-ാം വാർഡ് കൗൺസിലർ എൻ. നദീറ, മുൻ നീലേശ്വരം പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ദാമോദരൻ, കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ അബ്ദുള്ള പടന്നക്കാട്, പ്രസിഡന്റ് രാജേഷ്, ഫ്രൈഡേ ക്ലബ് അംഗം ഇസ്മായിൽ കബർദാർ, വനിതാ ലീഗ് മുനിസിപ്പൽ പ്രസിഡന്റ് നസീമ അഷറഫ്, വനിതാ ലീഗ് മണ്ഡലം സെക്രട്ടറി ഷമീമ, മുൻ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മലപ്പിൽ സുകുമാരൻ, കോൺഗ്രസ് നേതാവ് സതീഷ് കരിങ്ങാട്ട്, കെ. കെ. കുമാരൻ, ടി. കെ. സുരേഷ്, പത്മരാജൻ ഐങ്ങോത്ത്, വി. വി. നാരായണൻ എന്നിവർ സംസാരിച്ചു.

സമരസമിതി കൺവീനർ ഡി. രാജൻ സ്വാഗതവും ട്രഷറർ മഹമൂദ് കോട്ടായി നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow