പ്രമുഖ പണ്ഡിതൻ ശംസുദ്ധീൻ ഫൈസി അന്തരിച്ചു
കാസർകോട്: സമസ്ത കാസർകോട് ജില്ലാ മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ ഉസ്താദ് ശംസുദ്ധീൻ ഫൈസി അന്തരിച്ചു. കോഴിക്കോട് നന്തി ദാറുസ്സലാം, കാസർകോട് ചട്ടഞ്ചാൽ എം.ഐ.സി. ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ മുദരിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി ശിഷ്യരുടെ ഗുരുനാഥനായിരുന്നു.
ഉടുമ്പുന്തല തെക്കെ വളപ്പിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.
ഭാര്യ: ഫാത്തിമത്ത് സുഹ്റ. മക്കൾ: സക്കിയ എം.എ., ദഖ്വാൻ എം.എ., സ്വഫ്വാൻ എം.എ., നഫീസത്ത് എം.എ., യൂസഫ് എം.എ. ജാമാതാക്കൾ: മുഹമ്മദ് കുഞ്ഞി മൗലവി, ഖാസിം, ഫാത്തിമ, ജുസൈഫ, സനിയ്യ.
What's Your Reaction?