പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ കട്ടിള വെക്കൽ ചടങ്ങ് നടന്നു
നീലേശ്വരം: പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പുനർനിർമ്മാണത്തിന്റെ ഭാഗമായി കട്ടിള വെക്കൽ ചടങ്ങ് നടന്നു. ഭാസ്‌കരൻ ആചാരി പിലിക്കോടിന്റെ കാർമികത്വത്തിലായിരുന്നു ചടങ്ങ്.
കരിവെള്ളൂർ, തൃക്കരിപ്പൂർ, കരിപ്പോടി, കല്ല്യാൽ, കിണാവൂർ, ക്ലായിക്കോട് എന്നീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രങ്ങളിലെ ആചാരസ്ഥാനികർ, കമ്മിറ്റി അംഗങ്ങൾ, ക്ഷേത്ര കോയ്മമാർ, ഭരണസമിതി അംഗങ്ങൾ, മാതൃസമിതി അംഗങ്ങൾ, വാല്യക്കാർ, കുടുംബാംഗങ്ങൾ, ഭക്തജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
മൂന്ന് പള്ളിയറ, മണിക്കിണർ, മേൽമാട് എന്നിവയുടെ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് ഏകദേശം മൂന്നര കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ക്ഷേത്രത്തിലെ കൃഷ്ണശിലാ പ്രവൃത്തികൾ ശിൽപി ഗോപാലകൃഷ്ണൻ കാർക്കളയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
What's Your Reaction?