വിനായക ചതുർത്ഥി: കാസർകോട് ജില്ലയിൽ തിങ്കളാഴ്ച പ്രാദേശിക അവധി
കാസർകോട്: വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച കാസർകോട് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധിയായിരിക്കും. ജില്ലാ കളക്ടറാണ് നേരത്തെ ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സർവകലാശാല പരീക്ഷകൾ, സ്കൂൾ ബോർഡ് പരീക്ഷകൾ, മറ്റ് പൊതുനിയമന പരീക്ഷകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.
അവശ്യ സേവനങ്ങൾ, സർക്കാർ ട്രഷറികൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന വാണിജ്യ ബാങ്കിംഗ് സ്ഥാപനങ്ങൾ എന്നിവ സാധാരണ നിലയിൽ പ്രവർത്തിക്കും.
What's Your Reaction?