കാഞ്ഞങ്ങാട്ടെ വഴിയോര വ്യാപാരി എ വി അഷ്റഫ് നിര്യാതനായി

Jan 29, 2026 - 09:00
Jan 29, 2026 - 09:03
 0
കാഞ്ഞങ്ങാട്ടെ വഴിയോര വ്യാപാരി എ വി അഷ്റഫ് നിര്യാതനായി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണിലെ വഴിയോര വ്യാപാരി മുഹമ്മദ് അഷറഫ്(65) നിര്യാതനായി. ഇന്നലെ രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സി പി ഐ എം പ്രവർത്തകനായ മുഹമ്മദ് അഷ്റഫ് വഴിയോരക്കച്ചവട അസോസിയേഷൻ സിഐടിയു ജില്ലാ പ്രസിഡന്റ്, സെക്രട്ടറി,ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് പടിഞ്ഞാറ് ഭാഗം ടൗൺ പള്ളിക്ക് മുന്നിലായി തുണിക്കച്ചവടം നടത്തിവരികയായിരുന്നു. വഴിയോര വ്യാപാരികൾ ഉച്ചവരെ കടകൾ അടച്ച് അനുസ്മരിക്കുന്നു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് കുശാൽനഗർ ബദരിയ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow