അബുദാബിയിൽ കാസർഗോഡ് ജില്ലാ എസ്.വൈ.എസ് നൂറുൻ അലാ നൂർ പന്ത്രണ്ടാമത് എഡിഷൻ നടന്നു
അബുദാബി: കാസർഗോഡ് ജില്ലാ എസ്.വൈ.എസ് സംഘടിപ്പിച്ച നൂറുൻ അലാ നൂർ പന്ത്രണ്ടാമത് എഡിഷൻ അബുദാബി ഐ.ഐ.സി.സി ഓഡിറ്റോറിയത്തിൽ നടന്നു. മിലാദ് ആഘോഷപരിപാടിയുടെ ഭാഗമായി ഇമ്പമാർന്ന ബുർദ ആലാപനവും മൗലീദ് മജ്‌ലിസും സംഘടിപ്പിച്ചു.
തുടർന്ന് നടന്ന സമാപന സംഗമത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ മുസ്ലിയാർ ചള്ളങ്കയം അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് അബുദാബി റിജിയൻ പ്രസിഡന്റ് ഹംസ അഹ്സനി വയനാട് ഉദ്ഘാടനം നിർവഹിച്ചു.
സമസ്ത കാസർഗോഡ് ജില്ലാ മുശാവറ അംഗവും പ്രമുഖ പ്രഭാഷകനുമായ ഹംസ മിസ്ബാഹി ഓട്ടപ്പടവ് മീലാദുന്നബി പ്രഭാഷണം നടത്തി. പ്രമുഖ പണ്ഡിതന്മാരും ഐ.സി.എഫ് നേതാക്കളും പങ്കെടുത്ത സദസ്സ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
തുടർന്ന് തബറുക്ക് വിതരണവും സമാപന പ്രാർഥനയും നടന്നു. മടിക്കൈ മുഹമ്മദ് കുഞ്ഞി സ്വാഗതവും സമീർ ചിത്താരി നന്ദിയും പറഞ്ഞു.
പരപ്പ മുഹമ്മദ് കുഞ്ഞി സഅദി, കാനക്കോട് മുഹമ്മദ് മുസ്ലിയാർ, ചള്ളങ്കയം അബ്ദുൾ റഹിമാൻ മുസ്ലിയാർ, മടിക്കൈ മുഹമ്മദ് കുഞ്ഞി, അഷ്റഫ് ബെള്ളിപ്പാടി, സുഹൈബ് ബേക്കൽ, ടി.കെ. മുഹമ്മദ് ചെറൂർ, അബ്ബാസ് കാട്ടൂർ, സമീർ ചിത്താരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
What's Your Reaction?