കാട്ടുപന്നികൾ വാഹനത്തിന് കുറുകെ ചാടി; കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു

Aug 30, 2026 - 11:39
 0
കാട്ടുപന്നികൾ വാഹനത്തിന് കുറുകെ ചാടി; കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു

ബിരിക്കുളം: കാട്ടുപന്നികൾ വാഹനത്തിന് കുറുകെ ചാടിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. ബിരിക്കുളം കരിയാംകൊടലിലെ എ.കെ. സന്തോഷിന്റെ കെ.എൽ 64 ജി 9430 നമ്പർ ഡാറ്റ്സൺ കാറാണ് അപകടത്തിൽപ്പെട്ടത്.

കരിയാംകൊടലിനും പുലിയാംകുളത്തിനും ഇടയിലെ പഞ്ഞിക്കുന്ന് കയറ്റത്തിൽ ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. മൂന്ന് കാട്ടുപന്നികൾ വാഹനത്തിന് കുറുകെ ചാടുകയായിരുന്നു. ഇതിൽ ഒരു പന്നി കാറിൽ ഇടിച്ചതിനെ തുടർന്ന് വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.

റോഡിന്റെ ഇരുവശങ്ങളിലും കുഴികളുള്ളതും വീതി കുറവുള്ളതുമായ ഭാഗത്താണ് അപകടമുണ്ടായത്. സന്തോഷിന്റെ മനസ്സാന്നിധ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായത്. അപകടത്തിൽ അദ്ദേഹത്തിന് പരിക്കേറ്റിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow