മിസ്റ്റർ കേരളയായി തിരഞ്ഞെടുത്ത സി ഗോപിനാഥന് ബോഡി ബിൽഡിംഗ് & ഫിറ്റ്നസ് അസോസിയേഷൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി
കാഞ്ഞങ്ങാട്: തൃശ്ശൂരിൽ വച്ച് നടന്ന 2025-26 വർഷത്തെ കേരള സ്റ്റേറ്റ് ബോഡി ബിൽഡിംഗ് & ഫിറ്റ്നസ് അസോസിയേഷൻ നടത്തിയ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് മിസ്റ്റർ കേരളയായി തിരഞ്ഞെടുക്കപ്പെട്ട കാഞ്ഞങ്ങാട് സ്വദേശി സി ഗോപിനാഥന് ബോഡി ബിൽഡിംഗ് & ഫിറ്റ്നസ് അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളും നാട്ടുകാരും ചേർന്ന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ജില്ലാ പ്രസിഡണ്ട് പി നാരായണൻ, രാജൻ എക്കാൽ, രാജു നീലേശ്വരം, ഉദയകുമാർ പാലക്കുന്ന്, എം കെ വിനോദ് കുമാർ, ബാബു കുന്നത്ത്, ജോണി ജോസഫ്, രാജേഷ് കുശാൽനഗർ, രാജു കുന്നത്ത്, ചന്ദ്രൻ പെക്സ്, ശരത്ത് അതിയാമ്പൂർ എന്നിവർ സംബന്ധിച്ചു.
What's Your Reaction?