വെള്ളൂട ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Mar 3, 2026 - 13:36
 0
വെള്ളൂട ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

മടിക്കൈ: വെള്ളൂട ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് മടിക്കൈ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഉത്സവാഘോഷത്തിനെത്തിയ ഭക്തജനങ്ങൾക്ക് ആരോഗ്യസേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആഘോഷകമ്മറ്റി ചെയർമാൻ അഡ്വ: മണികണ്ഠൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശോഭന അധ്യക്ഷത വഹിച്ചു. ഡോ: ജംഷീൽ, ഹെൽത്ത് ഇൻസ്പെക്ടർ മോഹനൻ പി ടി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രഞ്ജിത്ത് കെ എൻ, ജയൻ ഒ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow